ഗുരുവായൂർ:മേൽപ്പാല പരിസരം സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ഗുരുവായൂരിൽ അനിശ്ചിത കാല നിരാഹാരവുമായി സേവ് ഗുരുവായൂർമിഷൻ.മേൽപ്പാല പരിസരം അപ്പാടെ സാമൂഹ്യ വിരുദ്ധരുടെ താവളമാക്കുന്നതിനെതിരെ ഗുരുവായൂർ കിഴക്കെനട ഗാന്ധി പ്രതിമയ്ക്ക് തൊട്ട് സേവ് ഗുരുവായൂർമിഷൻ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. സേവ് മിഷൻ ജനറൽ സെക്രട്ടറി അജു എം.ജോണി സാരഥ്യം നൽക്കുന്ന നിരാഹാര സത്യാഗ്രഹം സേവ് മിഷൻ പ്രസിഡണ്ട് ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.സമര പ്രയാണത്തിന് പിന്തുണ പ്രഖ്യാപിച്ച് ഉദ്ഘാടനത്തോടെപ്പം നടൻ കൂടിയായ ശിവജി ഗുരുവായൂരും നിരാഹാരവുമായി സമരത്തിൽ പങ്കാളിയാകുകയും ചെയ്തു.നേരത്തെ മേൽപ്പാല പരിസരത്തെ വ്യാപാരികൾ സമരത്തിന് പിന്തുണയർപ്പിച്ച് കടകളടച്ച് ജാഥയായി സത്യാഗ്രഹ വേദിയിൽ എത്തിയതിന് ശേഷമാണ് സമരത്തിന് തുടക്കം കുറിച്ചത്.മേൽപ്പാല പരിസരത്ത്, തമ്പടിയ്ക്കുന്ന സാമൂഹികദ്രോഹികളെ നീക്കം ചെയ്യുക.റെയിൽവെ സ്റ്റേഷനിലും, പരിസരത്തും മോഷണം പതിവാക്കുന്ന മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുക , തെരുവിൽ അലയുന്ന പാവപ്പെട്ടവർക്ക് താമസ സൗകര്യം ഒരുക്കുക, മേൽപ്പാലത്തിന് താഴെ വേലി കെട്ടി സംരക്ഷിയ്ക്കുക. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിത കാല സമരം.വിവിധ സംഘടനാ സാരഥികളായ രവി ചങ്കത്ത് ,ബാലൻ വാറണാട്ട്, പോളീ ഫ്രാൻസീസ്, ഉണ്ണികൃഷ്ണൻ അലൈയ്ഡ്,ഇ.ആർ ഗോപിനാഥ് , ഷൈജൻ വത്സൻ , ജവഹർ വെട്ടത്ത് ,എം.വി.ബിജു, അഷറഫ്പേരകം,വി.എസ്.സുനീവ്, സുവർണ്ണാ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.വി. വിൻസ്ന്റ്, ജയഘോഷ്, സുനിൽകുമാർ ,ഗീരീഷ്, ഷൺമുഖൻ എന്നിവർ നേതൃത്വം നൽകി.സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ശിവജി ഗുരുവായൂരും,അജു എം.ജോണിയും സത്യാഗ്രവുമായി തുടരുന്നു
മേൽപ്പാല പരിസരം സാമൂഹിക വിരുദ്ധരുടെ വിളയാട്ടം; ഗുരുവായൂരിൽ അനിശ്ചിത കാല നിരാഹാരവുമായി സേവ് ഗുരുവായൂർമിഷൻ
