ലക്ഷദീപം ഏകാദശി വിളക്ക്;സംഘാടക സമിതി യോഗം ചേർന്നു

ഗുരുവായൂർ:ഏകാദശിയോടനുബന്ധിച്ച് നവംബർ 25 ന് ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്രവും പരിസരവും പ്രകാശ പൂരിതമാക്കാൻ ലക്ഷം ദീപം തെളിയിക്കും. ഏകാദശി വിളക്കുകളിൽ ഏറെ വേറിട്ട ശ്രദ്ധേയമായ ലക്ഷദീപ കാഴ്ച്ചയൊരുക്കുവാൻ സംഘാടക സമിതി യോഗം ചേർന്ന് രൂപം നൽകി.നാല് നടകളിലും,തീർത്ഥകുള പരിസരത്തും ചിരാതുകളിലും. നിലവിളക്കുകളിലുമായി പ്രകാശ ശോഭചൊരിഞ്ഞ്സമൃദ്ധമായി തെളിയിയ്ക്കുവാനും അനുഷ്ഠാന – അനുബന്ധ വിളക്ക് തയ്യാറെടുപ്പിന് വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും യോഗം തീരുമാനിച്ചു. അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ദേശവിളക്കുകളിലൊന്നായ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാ അയ്യപ്പൻ വിളക്കിന് അയ്യപ്പ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ വിളക്ക് കുറിയ്ക്കൽ ചടങ്ങ് ഒക്ടോബർ 17 ന് കാലത്ത് 8 മണിക്ക് നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.ഡിസംബർ 15 നാണ് തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ദേശവിളക്ക് നടത്തപ്പെടുന്നത്. ഭജനസംഘം ഓഫിസിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ  ഓർഗനൈസർ എം.പി.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി പാനൂർ കെ.ദിവാകരൻ വിഷയാവതരണ നടത്തി. ഭാരവാഹികളായ പ്രഭാകരൻ മണ്ണൂർ,ബാലൻ വാറണാട്ട്,രാജു കലാനിലയം, മോഹന ചിത്ര എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *