കുരുന്നുകളുടെ സന്ദർഭോചിതമായ ഇടപെടൽ;63കാരി സാഹസികമായി നാലര വയസ്സുകാരനെ രക്ഷിച്ചു

വടക്കേക്കാട് : ഏഴ് വയസ്സുകാരായ കുരുന്നുകളുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് 63കാരി സാഹസികമായി നാലര വയസ്സുകാരനെ രക്ഷിച്ചു. വടക്കേക്കാട് മണികണ്ഠേശ്വരത്താണ് സംഭവം. മൂന്ന് കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ തെക്കേ പാട്ടയിൽ മുഹമ്മദ് ഐസിനെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം.  സിപിഎം എൽ സി അംഗം ഷംസു കല്ലൂരിന്റെ മകൻ 7 വയസ്സുകാരനായ ബാരിഷും പിതൃ സഹോദരന്റെ പുത്രി 7 വയസ്സുകാരിയായ ഫിൻസ ബിൻത് ഫിറോസും ഇവരുടെ പിതാവിന്റെ സഹോദരന്റെ മകളുടെ മകൻ മുഹമ്മദ് ഐസും കൂടി കളിക്കുന്നതിനിടെയാണ് അറിയാതെ കാൽ വഴുതി താഴ്ചയുള്ള കിണറ്റിലോട്ട് മുഹമ്മദ് ഐസ് വീണത്. ഷംസുവിന്റെ സഹോദരൻ തെക്കേപ്പാട്ടയിൽ മുഹമ്മദ് ഹാജിയുടെ വീടിനോട് ചേർന്ന് നിർമിച്ച കിണറിന് സമീപത്തെ മോട്ടോർ ഷെഡ്ഢിൻ മുകളിൽ വീണ നെല്ലിക്ക പെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാലര വയസ്സുകാരനായ മുഹമ്മദ് ഐസ് 18 റിംഗ് താഴ്ച്ചയുള്ള കിണറിലേക്ക് വീണത്. ഉടനെ ബാരിഷ് സ്ഥലം ഉടമയുടെ ഭാര്യയും മൂത്തുമ്മയുമായ 63 കാരി സുഹറയെ വിവരം അറിയിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ കിണറിന് അരികിലേക്ക് ഓടിയെത്തിയ സുഹറ മറുത്ത് ഒന്നും ആലോചിക്കാതെ കിണറിൽ ഇട്ടിരുന്ന പമ്പ് സെറ്റ് ഫുട്ട് വാൾവ് പിടിപ്പിച്ച കയറിൽ തൂങ്ങി കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് മുങ്ങി താഴുകയായിരുന്ന കുട്ടിയെ എടുത്ത് ഇരുവരും കയറിൽ തൂങ്ങി നിന്നു. ബാരിഷ് ഓടി വന്ന് പറഞ്ഞതനുസരിച് കാറിൽ പുറത്ത് പോവാൻ നിന്നിരുന്ന തൊട്ടടുത്ത വീട്ടിലെ ഇവരുടെ ബന്ധു കൂടിയായ അഷ്‌ക്കറിനെ തടഞ്ഞു നിറുത്തി വിവരം അറീക്കുകയും അഷ്‌ക്കറും മറ്റുള്ളവരും ചേർന്നാണ് ഇരുവരേയും കിണറ്റിന് മുകളിലേക്ക് കയറ്റിയത്. വീഴ്ചയിൽ കുട്ടിക്ക് ഇടത്തെ ചെവിക്ക് നിസാര പരിക്കേറ്റ തൊഴിച്ചാൽ മറ്റു ഗുരുതരമായി ഒന്നും സംഭവിച്ചില്ല. തളർന്ന ഇരുവരെയും പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിൽ എത്തിച്ചു പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചു.വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഞ്ഞെട്ടലിലാണ് കുടുംബം

കൂടുതൽ വാർത്തകൾ കാണാം….

Leave a Reply

Your email address will not be published. Required fields are marked *