കുന്നത്തൂർ റസിഡൻസ് അസോസിയേഷനിലെ വയോമിത്ര അംഗങ്ങൾ വിനോദ യാത്രനടത്തി

പുന്നയൂർകുളം:കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ സാംസ്ക്കാരിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വായോമിത്ര ക്ലബ് അംഗങ്ങൾ മലമ്പുഴ ഡാമിലേക്ക് വിനോദ യാത്ര നടത്തി.60 വയസ് മുതൽ 90വയസ് വരെയുള്ള അമ്പതോളം പേരാണ് ടൂറിസ്റ്റ് ബസ്സിൽ യാത്ര ചെയ്‌തത്. സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ഗോപാലൻ യാത്രക്ക് ഫ്ലേ ഗ് ഓഫ് ചെയ്‌തു സംസാരിച്ചു. പ്രസിഡണ്ട് വി. കെ. ജോർജ്, സെക്രട്ടറി വേണുഗോപാൽ,കോഡി നേറ്റർ ഷാജു ചെറുവത്തൂർ എന്നിവർ ആശംസകൾ നേർന്നു. വരക്കാശ്ശേരി മന, പാലക്കാട് ടിപ്പു സുൽത്താൻ കോട്ട, ഫെൻ്റ്സി പാർക്ക്,മലമ്പുഴ ഡാം, ഉദ്യാനം എന്നിവടങ്ങളിൽ സന്ദർശിച്ച് രാത്രിയിൽ മടങ്ങിയെത്തി. ആടിയും, പാടിയും, ചിരിച്ചു, കഥകൾ പറഞ്ഞും നടത്തിയ യാത്ര എല്ലാവർക്കും വേറിട്ട ഒരു അനുഭവമായി.  പ്രോഗ്രാം കമ്മിറ്റിഭാരവാഹികളയ എം.വി. ജോസ്, കെ. കെ.സുരേഷ്, ഉണ്ണിനായർ,എം. മുഹമ്മദാലി, സുശീല, എം.എ മോഹനൻ എന്നിവർ നേതൃത്വം നൽകി. സുരേഷ് ആറ്റുപുറം, സഗീർ എന്നിവരുടെ സംഗീത നിശയും പരിപാടിക്ക് ഇമ്പമേകി

Leave a Reply

Your email address will not be published. Required fields are marked *