വടക്കേക്കാട് :വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിന്റെ പണി ഉടൻ പൂർത്തീകരിക്കുക എന്ന ആവിശ്യം ഉന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത്ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ഒപ്പുശേഖരണത്തിൻ്റെ ഉദ്ഘാടനം
സമിതി കൺവീനർ പൂങ്ങാട്ട് മാധവൻ നമ്പൂതിരിയും,ജോ. കൺവീനർ മനോജ് വെള്ളക്കടയും ചേർന്ന് നിർവഹിച്ചു. കോർഡിനേറ്റർമാരായ അഖിൽ കണക്കഞ്ചേരി, സുബിൻ എഴുത്തച്ഛൻ വീട്ടിൽ, വിനു കണ്ടംപുള്ളി,വിനോദ് വാഴപ്പുറം, സംഗീത മനോജ്, ശ്രീനാഥ് കോളേങ്ങാട്ടിൽ,രാജൻ കണക്കഞ്ചേരി, ബിനീഷ് നായരങ്ങാടി,രതീഷ് തെക്കുംതല,ശിവദാസൻ തെക്കേക്കര, ജോമിതോമസ് വാർഡ് മെമ്പർ മാരായ അശോകൻ എടക്കാട്ട്, രുഗ്മ്യ സുധീർ,ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജനകീയ ഒപ്പ് ശേഖരണത്തിൽ മുന്നൂറോളം പേർ ഒപ്പിട്ടു.തുടർന്ന് അഞ്ഞൂര് മുതൽ ആറ്റുപുറം വരെയുള്ള പ്രധാന സെന്ററുകളിലും, വീടുകളിലും, മരണാനന്തര സമിതികളിലും ഒപ്പ് ശേഖരിക്കുന്നതിനു വേണ്ടിയുള്ള ക്യാമ്പയിനും തുടക്കം കുറിച്ചു. ഒപ്പുകൾ ശേഖരിച്ച് അധികൃതർക്ക് നിവേദനങ്ങളും ബീമഹർജികളും നൽകാനാണ് സമിതിയുടെ തീരുമാനം
വടക്കേക്കാട് ശ്മശാനം; ജനകീയ കൂട്ടായ്മ ഒപ്പുശേഖരണം നടത്തി
