ശിശുദിനത്തിൽ കാരുണ്യത്തിൻ്റെ കരുതലായ് രാധാകൃഷ്ണകുറീസ്; സന്ദീപിനി ബാലഭവനിലെ കുരുന്നുകൾക്ക് കിടക്കകൾ വിതരണം ചെയ്തു

ഗുരുവായൂർ:ശിശുദിനത്തിൽ കാരുണ്യത്തിൻ്റെ കരുതലായ് രാധാകൃഷ്ണകുറീസ്. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രവർത്തിക്കുന്ന സന്ദീപിനി ബാലഭവനിലെ 16കുരുന്നുകൾക്ക് കിടക്കകൾ സൗജന്യമായി വിതരണം ചെയ്തു.37 വർഷമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രാധാകൃഷ്ണ കുറിസിന്റെ നേതൃത്വത്തിൽ മാനേജ്മെൻ്റും സ്റ്റാഫും സംയുക്തമായാണ് 16 കിടക്കകൾ വിതരണം ചെയ്തത്.  രാധാകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ പി എസ് പ്രേമാനന്ദൻ  കിടക്കകളുടെ  വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ ജ്യോതി അധ്യക്ഷത വഹിച്ചു. അനിൽകുമാർ സ്വാഗതവും  ബാലഭവൻ ട്രസ്റ്റ്‌ സെക്രട്ടറി വത്സൻ  നന്ദിയും പറഞ്ഞു.യോഗത്തിൽ സാന്ദീപിനി ട്രസ്റ്റ് ഭാരവാഹികളും പ്രവർത്തകരും രാധാകൃഷ്ണ കുറിസിന്റെ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *