ശബരിമല നടതുറന്നു;ഇനി ശരണ മന്ത്രത്തിൻ്റെ നാളുകൾ, മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായി

പത്തനംതിട്ട:കാനനവാസൻ, കലിയുഗവരധൻ അയ്യപ്പസ്വാമിയെ ദർശിക്കാൻ ഇന്ന് മുതൽ ഭക്തർ ശബരിമലയിലേക്ക്.പുലർച്ചെ മൂന്നിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായി. ഇനി ശരണമന്ത്രത്തിൻ്റെ നാളുകൾ. പതിനെട്ടാം പടിക്ക് താഴെ ഹോമകുണ്ഡത്തിൽ ദീപപ്രഭ തെളിഞ്ഞു.ഇന്നലെ മുതൽ തന്നെ തീർത്ഥാടകർ സന്നിധാനത്ത് തമ്പടിച്ചിരുന്നു. 70,000 പേരാണ് ദർശനത്തിനായി വെർച്വർ ക്യൂ വഴി ബുക്ക് ചെയ്‌തിരിക്കുന്നത്. വരും ദിവസങ്ങളിൽ പുലർച്ചെ മൂന്ന് മണിയ്ക്കായിരിക്കും നട തുറക്കുക. 3.30 മുതൽ നെയ്യഭിഷേകം നടക്കും. രാവിലെ 7.30-ന് ഉഷഃപൂജയും 12.30-ന് ഉച്ചപൂജയും നടക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും.വൈകിട്ട് മൂന്ന് മണിയ്ക്ക് വീണ്ടും നട തുറക്കും. വൈകിട്ട് 6.30-ന് ദീപാരാധനയ്ക്ക് ശേഷം രാത്രി 11 മണിയ്ക്ക് ഹരിവരസാനം പാടിയാണ് നട അടയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *