ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാന പെരുന്നാൾ ആഘോഷിച്ചു

ചാലിശ്ശേരി: സെൻ്റ്പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുദേവൻ ജെരുശലേമിലേക്ക് രാജകീയമായി പ്രവേശിച്ചതിൻ്റെ  ഓർമ്മ പുതുക്കി ഓശാന  പെരുന്നാൾ ആഘോഷിച്ചു.
രാവിലെ പ്രഭാത പ്രാർത്ഥന, വി.കുർബ്ബാന,കുരുത്തോല വാഴ് വ്  എന്നിവയുണ്ടായി. വാഴ്ത്തിയ കുരുത്തോലകൾ വികാരി ഫാ. ഡിൽജോഏലിയാസ് വിശ്വാസികൾക്ക് നൽകി.
പൊൻ,വെള്ളി കുരിശുകളുടെ അകമ്പടിയോടെ നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തിയും മദ്ബഹാ ശൂശ്രുഷകർ പൂക്കൾ  വിതറിയും പ്രദക്ഷിണത്തിൽ പങ്കെടുത്തു.പരിശുദ്ധ മോർ ഒസ്താത്തിയോസ് ബാവയുടെ ഓർമ്മയെ അനുസ്മരിച്ച് ധൂപപ്രാർത്ഥനയും നടത്തി.
വികാരി ഓശാന പെരുന്നാൾ സന്ദേശവും ,സ്ലീബ വണക്കവും നടത്തി.കടുമാങ്ങയും കഞ്ഞി നേർച്ചയും ഉണ്ടായി.
പീഡാനുവഭവ വാരത്തിൻ്റെ ഭാഗമായി മൂന്ന് ദിവസമായി നടക്കുന്ന സുവിശേഷ യോഗത്തിൽ ഞായറാഴ്ച രാത്രി  ഫാ. ബിജു മുങ്ങാംകുന്നേൽ വചന സന്ദേശം നൽകും.
തിങ്കൾ ,ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് 12ന് മദ്ധ്യാഹന നമസ്ക്കാരവും ,
വൈകീട്ട് 6 ന് സന്ധ്യാ നമസ്ക്കാരവും ഉണ്ടാകും. തിങ്കൾ ,ചൊവ്വ ദിവസം രാത്രി യോഗങ്ങളിൽ ഫാ.ലിജിൻ കുര്യൻ,ഫാ.അനിജോൺ വെന്നിലത്തിൽ എന്നിവർ വചനപ്രഘോഷണം നടത്തും. പെസഹ വ്യാഴം രാവിലെ 6 ന് കുർബ്ബാന,ഉച്ചക്ക് 2.30 ന് പെസഹ ഊട്ടും ,രാത്രി എട്ടിന് അറക്കൽ സെൻ്റ് ജോർജ് ചാപ്പലിൽ പ്രാർത്ഥനയും നടക്കും.
ദുഖവെള്ളിയാഴ്ച  രാവിലെ9 ന് യാമപ്രാർത്ഥനകൾ  ആരംഭിക്കും
ശനിയാഴ്ച രാവിലെ 10ന് കുർബാന,വൈകിട്ട് സന്ധ്യാപ്രാർത്ഥനക്ക് ശേഷം രാത്രി എട്ടിന് ഉയിർപ്പ് ശൂശ്രുഷകൾ എന്നിവ നടക്കും. വികാരി ഫാ.ഡിൽജോഏലീയാസ് കൂരൻ ,ട്രസ്റ്റി സി.യു. ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന   കമ്മിറ്റി നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *