പുന്നയൂർക്കുളത്ത് സോളാർ പവർപ്ലാന്റ് സ്ഥാപിച്ച ആദ്യ സ്ഥാപനമായി സർവീസ് സഹകരണ ബാങ്ക്

പുന്നയൂർക്കുളം:ദേശീയ സഹകരണ വികസന കോർപറേഷന്റെ സംയോജിത സഹകരണ വികസന പദ്ധതി (ICDP)ധനസഹായത്തോടുകൂടി പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്കിൽ 20 KW ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ പി. ഗോപാലൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ പി.പി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് സെക്രട്ടറി എ. കെ.സതീഷ്‌കുമാർ സ്വാഗതം പറഞ്ഞു.ഡയറക്ടർമാരായ രമണി അശോകൻ,മുഹമ്മദാലി കൊറോത്തയിൽ,കെ.പി ധർമ്മൻരാജേഷ് പാഴിയൂർ, യശോധരമോഹനചന്ദ്രൻ, ടിപ്പുസുൽത്താൻ,കബീർ ടി .സി ,പ്രിയേഷ്.എ. ഡി,അനീഷ നസീർ,ബ്രാഞ്ച് മാനേജർമാരായ എ. അബുതാഹിർ,മിനി സുരേഷ് എന്നിവർ പങ്കെടുത്തു.20 KW സോളാർ പവർ പ്ലാന്റിൽ നിന്ന് ഒരു ദിവസം 100 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും,ബാങ്കിന്റെയും ബ്രാഞ്ചുകളുടെയും മറ്റ്‌ അനുബന്ധസ്ഥാപനങ്ങളുടെയും വൈദ്യുതി ഉപയോഗം ഒരു ദിവസം 70 യൂണിറ്റിൽ കുറവ് മാത്രമേ വരുന്നുള്ളു,കൂടുതൽ ആയിക്കിട്ടുന്ന 30 യൂണിറ്റിൽ കൂടുതൽ വൈദ്യുതി കെഎസ്ഇബി ക്ക്‌ വിൽക്കാനും സാധിക്കും.ഇത് വഴി ഒരു മാസം വൈദ്യുതി ബിൽ ആയി 25000 രൂപ അടച്ചിരുന്നത് ലാഭിക്കാൻ ബാങ്കിന് സാധിക്കും. പുന്നയൂർക്കുളം പഞ്ചായത്തിൽ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ച ആദ്യ സ്ഥാപനം ആയി മാറാൻ ബാങ്കിന് കഴിഞ്ഞു.പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ സോളാർ വിഭാഗമായPAPSCO Led Solutions എന്ന സ്ഥാപനമാണ് 850000 രൂപ ചെലവിൽ സോളാർ പവർ പ്ലാൻ്റ് സ്ഥാപിച്ചത്.ഇതിൽ 300000 രൂപ ICDP വിഹിതം ആണ്

Leave a Reply

Your email address will not be published. Required fields are marked *