ഒ.കെ.ആർ മേനോൻ അനുസ്മരണം

ഗുരുവായൂർ:ഗുരുവായൂർ ടൗൺഷിപ്പ് കമ്മിറ്റി അംഗം, അർബൻ ബാങ്ക് പ്രസിഡണ്ട്, മമ്മിയൂർ ദേവസ്വം ചെയർമാൻ, ജി.എം.എ.പ്രസിഡണ്ട്  തുടങ്ങി ഗുരുവായൂരിന്റെ സമസ്ത തലങ്ങളിലും നിറവ്യക്തിത്വമായിരുന്ന ഒ.കെ.ആർ മേനോന്റെ 21-ാം ചരമവാർഷിക ദിനം ആചരിച്ചു. ഒ.കെ.ആർ മേനോന്റെ ഛായാചിത്രത്തിൽപുഷ്പാർച്ചന അർപ്പിച്ച് ശ്രീകൃഷ്ണ ഭവൻ ലോഡ്ജിൽ ചേർന്ന അനുസ്മരണ സദസ്സ് ഗുരുവായൂർ ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മോഹൻദാസ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ട്രസ്റ്റ് ഖജാൻജി ഒ.കെ.ആർ മണികണ്ഠൻ, നഗരസഭ കൗൺസിലർ സി.എസ് സൂരജ് , വിവിധ സംഘടന സാരഥികളായ ശശി വാറണാട്ട്, വി.കെ.ജയരാജ്, കെ.കെ.രജ്ജിത് , പി. രാജ്മോഹൻ ,കേശവൻമണിഗ്രാം , കെ.പി.വിനയൻ എന്നിവർ പ്രസംഗിച്ചു. ഭവന നിർമ്മാണത്തിനും ,ആതുര ശിശ്രൂക്ഷയ്ക്കും ധനസഹായവും,നൂറോളം പേർക്ക് അരിവിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *