എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

ഗുരുവായൂർ:എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ 171-ാമത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.രാവിലെ യൂണിയൻ ഗുരുമണ്ഡപത്തിൽ പൂജയും ഗുരുപുഷ്പാഞ്ജലിയും ഭജനാവലിയും നടന്നു. തുടർന്ന് യൂണിയൻ പ്രസിഡൻ്റ് പി.എസ്. പ്രേമാനന്ദൻ പതാകയുയർത്തി. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ജയന്തി സന്ദേശം നൽകി. വനിതാസംഘം സെക്രട്ടറി ശൈലജകേശവൻ ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ, കൗൺസിലർന്മാരായ കെ.കെ. രാജൻ, കെ.ജി. ശരവണൻ, യൂത്ത് മൂവ്മെൻ്റ് അംഗം കെ.ആർ ഉണ്ണിക്ഷൻ, വനിതാസംഘം വൈസ് പ്രസിഡണ്ട് സതി വിജയൻ , ട്രഷറർ പ്രിയദത്തരാജൻ എന്നിവർ സംസാരിച്ചു. യൂണിയൻ്റെ കീഴിലുള്ള  ശാഖകളിൽ വിവിധ പരിപാടികളോടെ ഗുരുജയന്തി ആഘോഷിച്ചു. ആഘോഷങ്ങൾക്ക് യൂണിയൻ,ശാഖാ ഭാരവാഹികൾ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *