വടക്കേക്കാട് ശ്മശാനം പണി പൂർത്തീകരിച്ചില്ല; ശവ പെട്ടിയുമായി ബിജെപി പ്രതിഷേധം, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

വടക്കേക്കാട്:ഗ്രാമ പഞ്ചായത്ത് വാതക ശ്മശാനം പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവ പെട്ടിയുമായി വടക്കേക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
നാരങ്ങാടി സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്തിന് മുന്നിൽ ബാരിക്കേഡ് തീർത്ത് വടക്കേക്കാട് എസ് എച്ച് ഒ, എം.കെ രമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു.തുടർന്നു നടന്ന പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് കൊള്ളക്കാർ ശ്മശാനം പണിയുടെ പേര് പറഞ്ഞ് ലക്ഷങ്ങൾ കൊള്ള ചെയ്യുകയാണ്. കരുവന്നൂർ മോഡൽ തട്ടിപ്പാണ്കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ നടക്കുന്നതെന്നുംഇതിന് ഒത്താശ ചെയ്യുകയാണ് സിപിഎം, സംസ്ഥാനം
ഭരിക്കുന്ന പാർട്ടിയുടെ എം എൽ എ ക്ക് പോലും ശ്മശാനം പണിയുടെ കാര്യത്തിൽ ഇടപെടാൻ സാധിക്കുന്നില്ല. ശ്മശാനം പണി പൂർത്തീകരിക്കുന്നതുവരെ ബിജെപി ശക്തമായ സമരവുമായി രംഗത്തുണ്ടാവുമെന്ന് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കളിയം പറമ്പിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.സി രാജു,പഞ്ചായത്ത് ജന. സെക്രട്ടറി സുഭാഷ് വെങ്കളത്ത് എന്നിവർ സംസാരിച്ചു.തുടർന്ന് പഞ്ചായത്തിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്, ജന.സെക്രട്ടറി സുജയൻ മാമ്പുള്ളി, ദിലീപ് കിളിയംപറമ്പിൽ, സുഭാഷ് വെങ്കളത്ത്,യുവമോർച്ച ജില്ല പ്രസിഡൻ്റ് കെ. കാളിദാസ് തുടങ്ങിയ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ വാസുദേവൻ മാഷ്, മനീഷ് കുളങ്ങര, സബീഷ് പൂതോട്ടിൽ, പ്രജീഷ്,ധനീഷ് താമരശ്ശേരി,ലക്ഷ്മണൻ, ജനാർദ്ദനൻ, പ്രഭാത് പൂളത്ത് തുടങ്ങിയവർ നേതൃത്വം നല്കി… കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *