പറയങ്ങാട് ഷെയ്ഖ് മുസ്ലിയാർ ഉപ്പാപ്പയുടെ 171-ാം ആണ്ട് നേർച്ചഒക്ടോബർ 6 മുതൽ 12 വരെ നടക്കും.സ്വാഗത സംഘം രൂപീകരിച്ചു.

വടക്കേക്കാട്:പറയങ്ങാട് ഷെയ്ഖ് മുസ്ലിയാർ ഉപ്പാപ്പയുടെ 171-ാം ആണ്ട് നേർച്ചയുടെ സ്വാഗത സംഘം രൂപീകരിച്ചു.
ഒക്ടോബർ 6 മുതൽ 12 വരെ നടത്തപ്പെടുന്ന  ആണ്ട് നേർച്ചയുടെ സ്വാഗത സംഘ രൂപീകരിച്ചു. യോഗത്തിൽ മഹല്ല് സെക്രട്ടറി ഹസ്സൻ പണിക്കവീട്ടിൽ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട് അബ്ദുസ്സലാം ബാഖവി അധ്യക്ഷത വഹിച്ച യോഗം മഹല്ല് ഖത്തീബ് ശറഫുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു.ആണ്ട് നേർച്ച പ്രോഗ്രാം ചെയർമാനായി ശമീൽ അബ്ദു, കൺവീനറായി അബ്ദു റഹീം പുക്കയിലിനെയും നിയോഗിച്ചു.  തുടർന്ന് 4 സബ് കമ്മിറ്റികളിലും മറ്റു തസ്തികകളിലുമായി 27 അംഗങ്ങളെയും ജന പങ്കാളിത്തത്തോടെ തിരഞ്ഞെടുത്തു. പ്രോഗ്രാം കൺവീനർ അബ്ദു റഹീം പുക്കയിൽ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *