പുന്നയൂർക്കുളം: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കിഡ്നാപ്പിങ്ങ്, ഗഞ്ചാവ്, എംഡിഎംഎ വില്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും വടക്കേക്കാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ ആളെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.കടിക്കാട് കുമാരൻപടി സ്വദേശി ആലുങ്ങൽ വീട്ടിൽ മുഹമ്മദ് മൻസൂർ( 23 )നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിൻമേൽ വടക്കേക്കാട് പോലീസ് ഇൻസ്പെകടർ എം.കെ രമേഷ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.പ്രതിയെ പിടികൂടിയ സംഘത്തിൽ സബ് ഇൻസ്പെകടർമാരായ പി.പി.ബാബു, പി. എ സുധീർ, ബിന്ദുരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്‍ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അർജ്ജുൻ, വിജീഷ് എന്നിവരും ഉണ്ടായിരുന്നു
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം വടക്കേകാട് പൊലീസ് അറസ്റ്റു ചെയ്തു
