പട്ടാമ്പിയിൽ തിരൂർ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

പട്ടാമ്പി:തിരൂർ ആലത്തിയൂർ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.എറണാംകുളം കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ പട്ടാമ്പിയിൽ വച്ച് വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം.എറണാംകുളത്തേക്കുള്ള യാത്രയിലായിരുന്ന ആഫ്സൽ സാദിക് ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്നുവെന്നാണ് വിവരം.പട്ടാമ്പി പുതിയ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് താഴെ വീണത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ട്രെയിൻ ചെയിൻ വലിച്ച് നിർത്തി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *