ഗുരുവായൂർ:മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി തൈക്കാട്, ഗുരുവായൂർ, പൂക്കോട് കൃഷിഭവനകളുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകളുടെ പ്രവർത്തനോദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മഷനോജ് നിർവഹിച്ചു,
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻഎ എം ഷഫീർ അധ്യക്ഷത വഹിച്ചു.കർഷകരുടെ ഉൽപന്നങ്ങൾ ന്യായവില കൊടുത്തു വാങ്ങിയും,
ആയത് പൊതുജനങ്ങൾക്ക് പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ പച്ചക്കറികൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കുകയാണ് ഓണച്ചന്തകളിലൂടെ ലക്ഷ്യമിടുന്നത്.തൈക്കാട് ജംഗ്ഷൻ, ഗുരുവായൂർ കിഴക്കേനട, പൂക്കോട് കൃഷിഭവൻ ഹാൾ പരിസരം എന്നിവിടങ്ങളിലായാണ് കൃഷിഭവൻ ഓണച്ചന്തകൾ ഇന്നുമുതൽ നാലുദിവസത്തേക്ക് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.വിവിധ കേന്ദ്രങ്ങളിൽ
സ്ഥിരം സമിതി അധ്യക്ഷൻമാരായ
ബിന്ദുഅജിത്ത്കുമാർ, എസ് സായിനാഥൻ, കൗൺസിലർമാരായ കെപിഎ റഷീദ്, മധുസൂദനൻ, അജിത അജിത്ത്, ദീപാബാബു, സുബ്രഹ്മണ്യൻ, അജിതാ ദിനേശൻ, സബീനാ പരീത്,കൃഷി ഓഫീസർമാരായ റജീന വി സി, റിജിത് ആർ,ശശീന്ദ്രഎസ് എന്നിവർ നേതൃത്വം നൽകി
ഗുരുവായൂരിൽ ഓണച്ചന്തകൾ ഒരുക്കി കൃഷി ഭവനുകൾ
