ചാവക്കാട് :തെങ്ങ് മുറിക്കുന്നതിനിടെ വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ ലഭിച്ചു.ഫോറസ്റ്റ് അധികാരികൾക്ക് കൈമാറി.കടപ്പുറം പഞ്ചായത്ത് ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ആരിഫിന്റെ വീട്ടുവളപ്പിലെ തെങ്ങുകൾ മുറിക്കുന്നതിനിടെയാണ് മൂന്ന് വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ ലഭിച്ചത്.ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വളർത്തു പക്ഷികളെ ഇഷ്ടപ്പെടുന്ന ആരിഫ് കുഞ്ഞുങ്ങൾക്ക് പാലും മറ്റും നൽകി പരിപാലിച്ചു.തുടർന്ന് വാർഡ് മെമ്പർ മുഹമ്മദ് നാസിഫിനെ വിവരമറിയിച്ചു. മെമ്പറുടെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികാരികൾക്ക് വിവരം നൽകുകയും ചെയ്തു. പിന്നീടാണ് വെള്ളിമൂങ്ങ യാണെന്ന് ഉറപ്പായത്. റെസ്ക്യൂവർ വീരാൻ കുട്ടിയും സഹായി ഫിറോസും സ്ഥലത്തെത്തി വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി.വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ വനവകുപ്പിന് കൈമാറും
വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ ലഭിച്ചു
