ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കഞ്ഞി കുടിക്കാന്‍ യു.ഡി.എഫ് ജില്ല ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ടി.വി. ചന്ദ്രമോഹന്‍ എത്തി. ഭാര്യ സുനന്ദക്കൊപ്പമാണ് ചന്ദ്രമോഹന്‍ കഞ്ഞികുടിക്കാനെത്തിയത്. 2014ല്‍ ചന്ദ്രമോഹന്‍ ദേവസ്വം ചെയര്‍മാനായിരിക്കെയാണ് ഉത്സവ കഞ്ഞി പുറത്ത് പന്തലില്‍ കൊടുക്കാന്‍ ആരംഭിച്ചത്.എല്ലാ വിഭാഗക്കാര്‍ക്കും പന്തലിലിരുന്ന് കഞ്ഞി കുടിക്കാന്‍ അവസരം ലഭിച്ചത് ഇതോടെയാണ്. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കൗണ്‍സിലര്‍ സി.എസ്. സൂരജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പമാണ് ചന്ദ്രമോഹന്‍ കഞ്ഞി കുടിക്കാനെത്തിയത്.
ഗുരുവായൂര്‍ ക്ഷേത്രോത്സവ കഞ്ഞി കുടിക്കാൻ ടി.വി. ചന്ദ്രമോഹന്‍ എത്തി
