വടക്കേക്കാട്:കൊടമന നാരായണൻ നായർ ജീവചരിത്ര പുസ്തക കവർ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യുണിസ്റ്റ് നേതാവും വടക്കേകാട് ഗ്രാമ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റുമായിരുന്ന കൊടമന നാരായണൻ നായരുടെ ജീവിതം അനാ വരണം ചെയ്യുന്ന കൊടമന ദേശം, കാലം ജീവിതം എന്ന പുസ്തകത്തിൻ്റെ കവർ കൊടമന തറവാട്ടിലെ മുതിർന്ന അംഗം മാലതി അമ്മക്ക് നൽകി വടക്കേകാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് കെ ഖാലിദ് പ്രകാശനം ചെയ്തു. കൊടമന തറവാട്ടിൽ നടന്ന ചടങ്ങിൽ ചിത്രകാരൻ സുധീഷ് കണ്ടമ്പുള്ളി അധ്യക്ഷത വഹിച്ചു. പുസ്തകത്തിൻ്റെ എഡിറ്റർ കെ.എം ഉണ്ണികൃഷ്ണൻ, ടി ഭാസ്ക്കരൻ, കൊടമന തറവാട് അംഗങ്ങളായ സുരേന്ദ്രനാഥൻ, സതീഷ്കുമാർ, മാലിനി,ഷീബ കൊട്ടേക്കാട്ട് എന്നിവർ സംസാരിച്ചു. സുധീഷ് അമരായിൽ സ്വാഗതവും, ഉണ്ണി കല്ലൂർ നന്ദിയും പറഞ്ഞു. വന്നേരിനാടിൻ്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകം ആദരിയ ആർട്ട് കഫെയാണ് പ്രസിദ്ധീകരിക്കുന്നത്
കൊടമന നാരായണൻ നായർ ജീവചരിത്ര പുസ്തക കവർ പ്രകാശനം ചെയ്തു
