പതിമൂന്നുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പല തവണ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന് 38 വർഷം കഠിനതടവും 96,000 രൂപ പിഴയും ശിക്ഷ.

ചാവക്കാട്: പതിമൂന്നുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പല തവണ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന് 38 വർഷം കഠിനതടവും 96,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 19 മാസവും അഞ്ച് ദിവസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുകയിൽ നിന്ന് 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.വെങ്കിടങ്ങ് പാടൂർ ഇടിയഞ്ചിറ വെട്ടേക്കാട്ട് വീട്ടിൽ നവീൻ കൃഷ്‌ണ(19) യെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്‌ജി എസ്. ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
കുട്ടിയുടെ പിതാവ് പാവറട്ടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ. എം.കെ.രമേഷ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുടത്ത്. അഡ്വ. സി. നിഷ എന്നിവർ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *