ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ താൽക്കാലിക ഒഴിവുകൾ

ഗുരുവായൂർ: ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്ക്‌കൂളിൽ നിലവിലുള്ള വിവിധ അധ്യാപക അനധ്യാപക തസ്‌തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് മെയ് 22,23 തീയതികളിലായി കൂടിക്കാഴ്ച നടത്തുന്നു. വിശദ  വിവരങ്ങൾക്ക് പ്രവ്യത്തി സമയങ്ങളിൽ 0487 2554333, 0487 2555365, 0487 2556335, 0487 2562365 എന്നീ ഫോൺ നമ്പറുകളിലും നേരിട്ട് ദേവസ്വം ഓഫീസ്, ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എന്നിവിടങ്ങളിലും വെബ്സൈറ്റിലും ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.സംവരണ വിഭാഗത്തിന് പ്രായത്തിൽ നിയമാനുസൃതം ഇളവ് ഉണ്ടായിരിക്കും. മേൽപ്രകാരം യോഗ്യരായ ഹിന്ദുക്കളായവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും ഫോട്ടോകോപ്പിയും പ്രസ്‌തുത ദിവസം നൽകുന്ന നിശ്ചിത മാത്യകയിൽ എഴുതിയ അപേക്ഷ എന്നിവ സഹിതം സർട്ടിഫിക്കറ്റ് പരിശോധനക്കും കൂടിക്കാഴ്ചയ്ക്കും നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പെ ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *