മലയാളത്തിൻ്റെ പ്രിയ കഥാകാരി കമല സുരയ്യയെ സാഹിത്യലോകം അവഗണിക്കുന്നു… 17ാം ചരമവാർഷികം അനുസ്മരണത്തിലൊതുക്കി

പുന്നയൂർക്കുളം:മലയാള സാഹിത്യത്തിനും ഇംഗ്ലിഷ് സാഹിത്യത്തിനുംഒട്ടനവധി സംഭാവനകൾ നൽകിയ മലയാളത്തിൻ്റെ പ്രിയ കഥാകാരിയെ സാഹിത്യലോകം അവഗണിക്കുന്നു.കമലാസുരയ്യരുടെ പതിനേഴാം ചരമവാർഷിക ദിനം പുഷ്പാർച്ചനയിലുംഅനുസ്മരണത്തിലും ഒതുക്കി .സാംസ്കാരിക മേഖലയിലെ ഒരാൾ പോലും തിരിഞ്ഞുനോക്കിയില്ല.പുന്നയൂർക്കുളത്തെ കമലാ സുരയ്യ സ്മാരകത്തിൽ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ   പുഷ്പാർച്ചനയും അനുസ്മരണവും മാത്രമാണ് നടന്നത്. ചടങ്ങ്
എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ താളികശ്ശേരി അധ്യക്ഷത വഹിച്ചു.
പുന്നയൂർക്കുളം സാഹിത്യ സമിതി
പ്രസിഡണ്ട് ഉമ്മർ അറയ്ക്കൽ,
ഗ്രാമപഞ്ചായത്തംഗം
എ.ഡി. ധനീപ്,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ ,അബ്ദുൾ പുന്നയൂർക്കുളം
എന്നിവർ സംസാരിച്ചു.
സാഹിത്യ അക്കാദമി
പ്രോഗ്രാം കോ-ഓർഡിനേറ്റർ
കെ.എസ്.സുനിൽകുമാർ സ്വാഗതവും
കെ.ബി.സുകുമാരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *