കുന്നംകുളം:വടുതല ഗവ.യുപി സ്കൂളിന്റെ നൂറാം വാർഷികത്തിൽ വിദ്യാലയത്തിന് പുതു സമ്മാനം.പുതിയ കെട്ടിടം എ .സി മൊയ്തീൻ എം എൽ എ നാടിന് സമർപ്പിച്ചു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. നടൻ വി കെ ശ്രീരാമൻ മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2019 -20 വർഷത്തെ വാർഷിക പദ്ധതിയിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതുയർത്തിയത്. അഞ്ച് ക്ലാസ് മുറികളും വരാന്തയും അടങ്ങുന്ന കെട്ടിടം 300 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചിട്ടുള്ളത്.1998 ൽ നിർമ്മിച്ച സ്കൂൾ കെട്ടിടം പ്രളയത്തെ തുടർന്ന് ശോചനീയാ വസ്ഥയിലായി തുടർന്നാണ് വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചത്.എ സി മൊയ്തീൻ എം എൽ എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. എൽപി,യുപി ക്ലാസുകളിലായി 400 ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.നാളെ വൈകീട്ട് 6 ന് നൂറാം വാർഷീകാഘോ
ഷങ്ങളുടെ സമാപന സമ്മേളനം കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്യും.തുടർന്ന് മിമിക്സ് പരേഡ്,നാടകം,കോമഡി ഉത്സവം ഫെയിം പ്രതിജ്ഞനും കലാഭവൻ ബാദുഷയും ചേർന്ന് അവതരിപ്പിക്കുന്ന
സൗണ്ട് മാജിക് -2മെൻ ഷോ,മലപ്പുറം ലിറ്റിൽ എർത് സ്കൂൾ ഓഫ് തിയ്യറ്റർ
വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന വിഖ്യാത കഥയെ അവലംബിച്ച് അവതരിപ്പിക്കുന്ന നാടകം ക്ലാവർ റാണി എന്നിവയും ഉണ്ടാകും
