വടക്കേക്കാട് ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി

വടക്കേക്കാട് :ഗ്രാമപഞ്ചായത്ത് ഹരിത സ്ഥാപനമായിപ്രഖ്യാപനം നടത്തി. പഞ്ചായത്തിലെ അഞ്ഞൂർ കവല,വിവിധ അംഗൻവാടികൾ,സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഗ്രേഡിങ് നടത്തി.സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജിൻസി ബാബു അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി റഷീദ് സ്വാഗതം പറഞ്ഞു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ രാജി,വി.ഇ.ഒ. രഘുനാഥൻ എന്നിവർ പദ്ധതി വിശദീകരണം നൽകി .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മക്കാലിക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന സുരേന്ദ്രൻ, പ്രീതി ബാബു, സരസ്വതി, കുടുബശ്രീ ചെയർപേഴ്സൺ പ്രബീന സത്യൻ തുടങ്ങിയവർ പങ്കെടുത്തു.എസ്. കെ ഖാലിദ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *