സംസ്ഥാന സ്കൂൾ കായികമേള മിക്സഡ് റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ അലൻദേവിനെയും വിജയികളെയും ആദരിച്ചു

പുന്നയൂർക്കുളം:സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇൻക്ലൂസീവ് വിഭാഗത്തിൽ കടിക്കാട് ഗവൺമെന്റ് സ്കൂളിലെ അലൻദേവ് മിക്സഡ് റിലേയിൽ വെള്ളിമെഡൽ  കരസ്ഥമാക്കി.സ്കൂൾ അസംബ്ലിയിൽ അലൻദേവിനെയും സ്റ്റാൻഡിങ് ബ്രോഡ്  ജംമ്പിൽ മത്സരിച്ച ആഗനസ് അലീന, ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ശ്രീദേവ്, ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്ത അലീന, ഹിസാന എന്നീ വിദ്യാർത്ഥികളെയും അനുമോദിച്ചു.സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ നാസർ ഹുസൈൻ വിശദീകരണ പ്രസംഗം നടത്തിയ ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ വി. താജുദ്ധീൻ,എസ്.എസ്.ജി പ്രസിഡന്റ്‌ ആലത്തേയിൽ മൂസ, സെക്രട്ടറി ഗോവിന്ദൻ,എസ്.എം. സി പ്രതിനിധി ഷാജി, പ്രിൻസിപ്പാൾ പി.എസ് സന്തോഷ്‌ , എച്ച്.എം സുധ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *