പ്രസവത്തിനിടെ യുവതി മരിച്ചു;ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കുന്നംകുളം:മരത്തംകോട് സ്വകാര്യ അശുപത്രിയിൽ പ്രസവത്തിനിടെ രക്തസ്രാവം മൂലം യുവതി മരിച്ചു. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തു നിന്ന് ഗുരുതര പിഴവുണ്ടായതായി ബന്ധുക്കൾ. പൊലീസിൽ പരാതി നല്കി.പഴയന്നൂർ കൊറ്റംകോട് പുനാം പറ്റ വീട്ടിൽ അരുണിൻ്റെ ഭാര്യ
26 വയസുള്ള രമ്യ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് രമ്യ ആൺ കുഞ്ഞിന് ജന്മം നല്കിയത്. സർജറിയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. വെള്ളിയാഴ്ച  രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ രമ്യയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ജീവൻ നിലനിർത്തുന്നതിന് വേണ്ടിയുള്ള ചികിത്സകൾ തുടരുന്നതിനിടെ രാവിലെ പത്ത് മണിയോടെ രമ്യ മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ സംഭവിച്ച ചികിത്സാ പിഴവാണ് മരണകാരണം എന്ന്
ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *