ഗുരുവായൂർ നഗരസഭ ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോം നാടിന് സമർപ്പിച്ചു

ഗുരുവായൂർ:നഗരസഭയുടെ വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒരു പദ്ധതി കൂടി യാഥാർത്ഥ്യമായി.ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോമിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്
ഉദ്ഘാടനം ചെയ്തു. എൻ.കെ.അക്ബർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
മണലൂർ എം എൽ എ മുരളി പെരുന്നല്ലി,ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ എന്നിവർ മുഖ്യാതിഥികളായി.ക്യാപ്റ്റൻ ലക്ഷ്മിയുടെ മകൾ സുഭാഷിണി അലി (എക്സ് എം പി) വിശിഷ്ടാതിഥിയായി.
പ്രതിവർഷം ദശലക്ഷകണക്കിന് ജനങ്ങൾ വന്നു പോകുന്ന  ഗുരുവായൂർ നഗരത്തിൽ,ഇവിടെ എത്തിച്ചേരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി, മിതമായ നിരക്കിൽ താമസിക്കാനായി  നഗരസഭ നിർമ്മിച്ച ഷി സ്റ്റേ ഹോം ജനങ്ങൾക്ക് സമർപ്പിക്കുകയാണ്.
ഗുരുവായൂർ ഔട്ടർ റിംഗ് റോഡിനോട് ചേർന്ന് നഗരസഭയുടെ ഏകദേശം15 സെൻ്റ് സ്ഥലത്ത് 4 നിലകളിലായി 1164 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
ഗ്രൗണ്ട് ഫ്ലോറിൽ സഓഫീസ്റൂം,സ്വീകരണ കേന്ദ്രവും, ഭക്ഷണശാലയുമാണ് പ്രവർത്തിക്കുക.
ഒന്നും,രണ്ടും നിലകളിൽ 7 റൂമുകളിലായി  70 ബെഡുകളുള്ള ഡോർമിറ്ററിയാണ് ഒരുക്കിയിട്ടുള്ളത്.മൂന്നാം നിലയിൽ 35 ബെഡുകളുള്ള 7 മുറികളും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് സ്വാഗതവും, സെക്രട്ടറി എച്.അഭിലാഷ് കുമാർ നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *