ഐ.സി.എ സ്കൂൾ ഹയർ സെക്കൻണ്ടറി പരീക്ഷാ വിജയികളെ അഭിനന്ദിച്ചു.

വടക്കേക്കാട്:ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ
2024-25 അധ്യയന വർഷത്തിലെ ഹയർ സെക്കൻണ്ടറി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.
റസിലിയൻസ്-25 എന്ന പേരിൽ നടന്ന പരിപാടി ഐ.സി.എ പ്രസിഡണ്ട് ഒ.എം മുഹമ്മദാലി ഹാജി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഹസ്സൻ
തെക്കേപാട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഒ.മുഹമ്മദാലി സ്വാഗതമാശംസിച്ചു.
ഹയർ സെക്കൻണ്ടറി കൺവീനർ കെ.വി അബ്ദു മുഖ്യപ്രഭാഷണം നടത്തി.സീനിയർ വൈസ് പ്രസിഡണ്ട് കോട്ടയിൽ കുഞ്ഞുമോൻ ഹാജി, വൈസ് പ്രസിഡണ്ട് കുഞ്ഞുമൊയ്തു പറയൻങ്ങാട്ടിൽ, ട്രഷറർ ഷാഫി, സെക്രട്ടറിമാരായ ജാഫർ സാദിഖ്, കുഞ്ഞാലു വി.എം, മെമ്പർമാരായ കുഞ്ഞുമോൻ വാരിയത്ത്,ബക്കർ പുളിക്കൽ,സ്കൂൾ അലുമിനി പ്രസിഡണ്ട് നിഷാദ്,പ്രോഗ്രാം കോർഡിനേറ്റർ രുഗ്മ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.വൈസ് പ്രസിഡൻ്റ് ഫാത്തിമ കമാൽ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *