ഗുരുവായൂരിലെ ടാക്സി പാർക്കിംഗ് ഏരിയ വിപുലീകരിക്കണം – ബിഎംഎസ്

ഗുരുവായൂർ:ഭക്തരും ടൂറിസ്റ്റുകളും ഏറെ എത്തുന്ന ഗുരുവായൂരിൽ ടാക്സികൾ പാർക്ക് ചെയ്യുവാൻ സ്ഥലപരിമിതി മൂലം കഴിയുന്നില്ലെന്നും ആയതിന് നഗരസഭ മുൻകൈയെടുക്കണമെന്നും ബിഎംഎസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി സേതു തിരുവങ്കിടം ആവശ്യപ്പെട്ടു. ബിഎംഎസ് നേതൃത്വത്തിലുള്ള ടാക്സി ഡ്രൈവർമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ഗുരുവായൂർ മേഖലാ വൈസ് പ്രസിഡണ്ട് വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് കെ എ ജയതിലകൻ,ട്രഷറർ സൂരജ് കോട്ടപ്പടി,സന്തോഷ് വെള്ളറക്കാട്, ജിഷി പി ജി, സി എൻ സുരൻ,ബാബു, ഭരതൻ കെ എസ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി മുകേഷ് എം എം (പ്രസിഡണ്ട്),സി എൻ സുരൻ (വൈസ് പ്രസിഡണ്ട്), സുരേഷ് ഇ ആർ (സെക്രട്ടറി),ജിഷിൻ പി ജി (ജോ. സെക്രട്ടറി),ബിനീഷ് എംപി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *