ചങ്ങരംകുളം:ചങ്ങരംകുളത്ത് മധ്യവയസ്കനെ കിണറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വളയംകുളം സ്വദേശി വട്ടപ്പറമ്പിൽ നാരായണൻ (70) ആണ് തൂങ്ങി മരിച്ചത്.ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ രാധ ജോലി കഴിഞ്ഞ് വൈകീട്ട് 6 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്ത് രക്തം കാണുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിലെ കിണറിൽ നാരായണനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.വലതു കയ്യിൽ ആയുധമുപയോഗിച്ച് മുറിവുണ്ടാക്കിയശേഷം കിണറ്റിൽ വെള്ളം കോരാൻ ഉപയോഗിക്കുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
