കുന്നംകുളം തിരുത്തിക്കാട്  ലഹരി സംഘങ്ങളുടെ ആക്രമണം; കത്തികൊണ്ടുള്ള അക്രമത്തിൽ യുവാവിൻ്റെ നെഞ്ചിലും മുഖത്തും പരുക്കേറ്റു

കുന്നംകുളം: തിരുത്തിക്കാട് ലഹരിക്കടിമകളായ യുവാക്കളുടെ ആക്രമണം. കത്തികൊണ്ടുള്ള ആക്രമണത്തിൽ തിരുത്തിക്കാട് സ്വദേശിയായ യുവാവിൻ്റെ നെഞ്ചിലും കഴുത്തിലും മുഖത്തും പരുക്കേറ്റു.ഇന്ന് വൈകീട്ട് 5 മണിയോടെയാണ് തിരുത്തിക്കാട് കണിശ്ശേരി ഗ്രൗണ്ടിന് സമീപത്തു വെച്ച് ബൈക്കിലെത്തിയ കിഴൂർ സ്വദേശികളായ രണ്ടംഗ സംഘം യുവാക്കൾക്ക് നേരെ കത്തി വീശിയത്.സംഭവത്തിൽ തിരുത്തിക്കാട് കണ്ടിരുത്തി അർജുനൻ(18)ൻ്റെ വലതു നെഞ്ചിലും, കഴുത്തിനും, കൈക്കും പരിക്കേറ്റു.പരുക്കേറ്റ യുവാവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാതൊരു പ്രകോപനവും കൂടാതെയാണ് ലഹരിക്കടിമകളായ സംഘം അക്രമം നടത്തിയതെന്നും കിഴൂർ സ്വദേശികളായ യുവാക്കളാണ് ആക്രമിച്ചതെന്നും അർജുൻ പറയുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *