കാപ്പ നിയമലംഘനം; വടക്കേക്കാട് പ്രതി അറസ്റ്റിൽ

വടക്കേക്കാട്:ജില്ലയിലേക്ക് കാപ്പാ നിയമപ്രകാരം പ്രവേശനം വിലക്കിയിരുന്ന വടക്കേക്കാട് കല്ലിങ്ങൽ സ്വദേശി തോട്ടു പുറത്തു വീട്ടിൽ പ്രണവ് ( 28) നെ നിയമ ലംഘനം നടത്തിയതിന് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രണവിനെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ആറോളം കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ കെ.പി ആനന്ദ്,ഗ്രേഡ് എസ്.ഐ സാബു, ഗ്രേഡ് എഎസ്ഐ ഷിജു,ജി എസ് സി പി ഒ.രഞ്ജിത്ത്, സി പി ഒ സജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *