ചാവക്കാട് നഗരസഭയിലെ അങ്കണവാടികളിൽ കിലുക്കാം പെട്ടി പദ്ധതി ഉദ്ഘാടനം

ചാവക്കാട്: നഗരസഭയിലെ അങ്കണവാടികളിൽ പ്രീസ്കൂൾ കുഞ്ഞുങ്ങളുടെ മാനസിക , ശാരീരിക വികാസം ലക്ഷ്യമാക്കി കളിയുപകരണങ്ങൾ ലഭ്യമാക്കുന്ന കിലുക്കാം പെട്ടി പരിപാടിയുടെ  ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.107-ാം നമ്പർ അങ്കണവാടി പ്രദേശത്തെ ഗുണഭോക്താക്കളുടെ അകമഴിഞ്ഞ സഹകരണത്തോടെയുള്ള പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ, കൗൺസിലർമാരായ  പ്രിയ മനോഹരൻ, കെ വി സത്താർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ദീപ വിവി പദ്ധതി വിശദീകരണം നടത്തി.
ജനപ്രതിനിധികളും പങ്കെടുത്തു. അങ്കണവാടി വർക്കർ ഷീല സ്വാഗതവും ഷെലീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *