പുന്നയൂർക്കുളം:മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായിപുന്നയൂർ പഞ്ചായത്തിൽ ഹരിത പ്രഖ്യാപനം നടത്തി.മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത പഞ്ചായത്ത് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന 50 ശതമാനം വിദ്യാലയങ്ങളും 50 ശതമാനം ഓഫീസുകളും 10 ശതമാനം അയൽക്കൂട്ടങ്ങളും ഒരു കവലയും ഹരിത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ വിജയൻ,പഞ്ചായത്ത് സെക്രട്ടറി
എൻ. വി.ഷീജ, നവകേരളം മിഷൻ ആർ പി രാജി, ഹെൽത്ത് ഇൻസ്‌പെക്ടർ രോഹിണി സോമ സുന്ദരൻ, ബി.എസ് ആരിഫ എന്നിവർ സംസാരിച്ചു.ഹരിത പ്രഖ്യാപനം നടത്തിയ വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അയൽക്കൂട്ടങ്ങൾക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തി
പുന്നയൂർ പഞ്ചായത്തിൽ ഹരിത പ്രഖ്യാപനം നടത്തി
