വധശ്രമ കേസിലെ പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം; ഒരാൾ അറസ്റ്റിൽ

പുന്നയൂർക്കുളം: വധശ്രമ കേസിലെ പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അണ്ടത്തോട് ബീച്ച് റോഡിൽ കൊപ്പര വീട്ടിൽ മുജീബ് റഹ്മാൻ (52) നെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. എംകെ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 4ന് രാത്രി മന്ദലാംകുന്ന് സെന്ററിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർക്കെതിരെ വടക്കേക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സംഭവ ശേഷം പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ മന്ദലാംകുന്ന് സ്വദേശി മജീദിനെ ഒളിവിൽ പോകാൻ ടിക്കറ്റ് എടുത്ത് കൊടുക്കുകയും കഴിഞ്ഞ ഏഴാം തിയ്യതി ബാംഗ്ലൂർ വഴി ഖത്തറിലേക്ക് പോകുന്നതിനുള്ള സഹായങ്ങൾ ചെയ്ത സംഭവത്തിലാണ് കേസിലെ നാലാം പ്രതിയാക്കി മുജീബിനെ അറസ്റ്റ് ചെയ്തത്. അടുത്തിടെ അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമ്മാണത്തിന് കരിങ്കൽ കൊണ്ടുവന്ന ലോറി തടയുകയും കുന്ദംക്കുളം ഇറിഗേഷൻ സെക്ഷൻ ഓഫീസിലെ ഓവർസീയറെ തടഞ്ഞു കയ്യേറ്റം ചെയ്ത സംഭവത്തിലും മുജീബ് ഒന്നാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *