ആറ്റുപുറം റെസിഡൻസ് അസോസിയേഷൻ വാർഷികം

പുന്നയൂർകുളം :ആറ്റുപുറം റെസി ഡൻസ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും നടത്തി.രക്ഷാധികാരി കെ. മുഹമ്മതുണ്ണി സംഗമം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡണ്ട്‌ കെ. അബ്ദുള്ള അദ്യക്ഷതവഹിച്ചു.ഇമ്രാൻ ഹൈദർ ആമുഖപ്രഭാക്ഷണം നടത്തി.സഹകരണ ബാങ്ക് പ്രസിഡണ്ട്‌ പി. ഗോപാലൻ, കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ ജന. കൺവീനർ ഉമ്മർഅറക്കൽ, മാധ്യമ പ്രവർത്തകൻ എം.വി. ജോസ്,പഞ്ചായത്ത് അംഗം അനിത ധർമ്മൻ,സി.എം.സലീം, ഗീത ടീച്ചർ, നീലിമ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ.കെ.രാജേഷ് കൃഷ്ണൻ, ഡോ.ലത്തീഫ്, ആശാവർക്കർ സാവിത്രി എന്നിവരെ ചടങ്ങിൽ പഞ്ചായത്ത് പ്രഡിഡന്റ് ജാസ്മിൻ ഷെഹീർ ആദരിച്ചു.
കലാപരിപാടികൾ,ഗാനമേള, സ്നേഹവിരുന്ന് എന്നിവയുണ്ടായി. പി.ഷെരീഫ്, സി.എൽ.ജോയ്,ബുഷ്‌റ, ആനന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *