പറയങ്ങാട് മഖാം ആണ്ട്നേർച്ച ഭക്തിസാന്ദ്രം

വടക്കേകാട് : ഒരാഴ്ചകാലം നീണ്ടു നിന്ന 171-ാമത് പറയങ്ങാട് മഖാം ആണ്ട് നേർച്ച സമാപിച്ചു. ശൈഖ് മുസ്‌ലിയാർ ഉപ്പാപ്പയുടെ ധന്യജീവിതം സ്മരിച്ച് ജാതി-മതഭേദമന്യേ വിശ്വാസികൾ ഒഴുകിയെത്തി. ദർസ് ഫെസ്റ്റോടെ  ആരംഭം കുറിച്ച നേർച്ചയിൽ ബുർദ മജ്‌ലിസ്,ഖുർആൻ പാരായണം, അനുസ്മരണ,സംവേദന സംഗമം, പ്രഭാഷണം എന്നിവയുണ്ടായി. സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗവും മഹല്ല് പ്രസിഡൻ്റുമായ അബ്ദുസലാം ബാഖവി അധ്യക്ഷത വഹിച്ചു. മഹല്ല് മുദരിസ് ശറഫുദ്ധീൻ ഫൈസി പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഹസൻ പണിക്കവീട്ടിൽ സ്വാഗതവും അബ്ദുറഹീം പുക്കയിൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *