വേലൂർ:രക്തദാനം മഹാദാനം എന്ന സന്ദേശം പകർന്ന്ചന്ദ്രൻ വട്ടംപറംമ്പിൽ ചാരിറ്റബിൾ ട്രസ്റ്റും ഡോണേഴ്സ് ഹമ്പ് കേരള ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി തൃശ്ശൂർ ഐ എം എ ബ്ലഡ് സെൻ്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ട്രസ്റ്റ് ചെയർമാൻ നിതീഷ് ചന്ദ്രൻ വട്ടംപറംമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാംപിൽ ഡിഎച്ച് കെ ജില്ല പ്രസിഡൻ്റ് അനുഷ്.സി.മോഹൻ ആദ്യ ബ്ലഡ് ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് സജീഷ് റ്റി.എസ് മുഖ്യ അതിഥിയായി. ട്രസ്റ്റ് ഭാരവാഹികളായ നിഖിൽ കണ്ണൻ, അഭിലാഷ് നമ്പ്യാർ, ഡി എച്ച് കെ ജില്ല രക്ഷാധികാരിസി.ജയകുമാർ,അംഗങ്ങളായ ശരത്ത് തയ്യൂർ,നിമേഷ്.കെ.എം, ഷഹീർ.കെ,വനിഷ.കെ.വി തുടങ്ങിയവർ ക്യാംപിനു നേതൃത്വം നൽകി.വേലൂർ പോസ്റ്റ് ഓഫീസ് സെൻ്ററിൽ വെച്ച് നടന്ന ക്യാംപിൽ അമ്പതോളം പേർ രക്തദാനത്തിനായ് എത്തിചേർന്നു.
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
