പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടിയിൽ കഴിഞ്ഞ 50 വർഷക്കാലം ദീനി മത വിജ്ഞാനം പകർന്ന് നൽകിയ തങ്ങൾ പ്പടിഹിദായത്തുൽ ഇസ്ലാം മദ്രസ്സയുടെ പുനർനിർമ്മിച്ച കെട്ടിടം ജനുവരി 13ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് നാടിന് സമർപ്പിക്കും. മർഹൂം കെ.എം.ഉസ്താദ് നഗറിൽ നടക്കുന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൽഘാടനം ചെയ്യും.അഡ്വ: ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയർമാനും പഞ്ചായത്ത് മെമ്പറുമായ കെ.എച്ച്.ആബിദ് അദ്യക്ഷത വഹിക്കും. ഇല്ല്യാസ് ഫൈസി,അബ്ദുറസാക്ക് ഫൈസി, മഹല്ല് ഖത്തീബ് മുഹമ്മദ് അഷ്റഫി, എൻ.ഹുസൈൻ അഷ്റഫി, മജീദ് ഫൈസി, സയ്യിദ് സാദിഖ് തങ്ങൾ, സ്വാലിഹ് ഫൈസി,അബൂബക്കർ ഹാജി കല്ലയിൽ,ജസീൽ റഹ് മാനി, സിറാജുദ്ദീൻ ഫൈസി,വി.കെ.മുഹമ്മദ്, വി. മായിൻകുട്ടി,കുഞ്ഞിമുഹമ്മദ് ഹാജി, ഹംസത്ത് ചോലയിൽ, അബു മാലിക്കുളം, മോനുട്ടി ഹാജി, സി.ബി.റഷീദ് മൗലവി എന്നിവർ പങ്കെടുക്കും
മതവിജ്ഞാന കേന്ദ്രം ഉദ്ഘാടനം തിങ്കളാഴ്ച
