ചാലിശേരി: സി.എസ്.എ
ഫുട്ബോൾ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം.ഉദ്ഘാടന മത്സരം കാണാൻ സ്ത്രീകൾക്ക് പ്രവേശനം സൗജന്യം.ചാലിശ്ശേരിയിൽ മുലയമ്പറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്ത് ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറ് മൽസരത്തിന് ഞായറാഴച തുടക്കം കുറിക്കും ഉദ്ഘാടനം മൽസരം കാണാൻ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.ഇന്ന് രാത്രി ഏഴിന് വിളംബര ഘോഷയാത്രയോടെ ടൂർണമെൻറിന് തുടക്കമാവും 8.20 ന് ക്ഷേത്ര മൈതാനത്ത് ചാലിശേരി കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ ഒരുക്കുന്ന മെഗാ തിരുവാതിരക്കളി നടക്കും. 9ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും മുൻ ദേശീയ താരവുമായ യു.ഷറഫലി മത്സരം ഉദ്ഘാടനം ചെയ്യും.ഫുഡ് ബുക്ക് റെസ്റ്റോറൻ്റ് പെരുമ്പിലാവ് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും ഇസാ ഗോൾഡ് ആൻറ് ഡയമണ്ട് കൂറ്റനാട് നൽകുന്ന റെണ്ണേഴ്സ് ട്രോഫിക്കു വേണ്ടി നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ കെ.എം ജി മാവൂരും ശാസ്ത്ര മെഡിക്കൽസ് തൃശൂരും തമ്മിൽ ഏറ്റുമുട്ടും.കായിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മാർവൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജന ശ്രദ്ധ നേടിയ സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് ആരവം 2024 എന്ന പേരിൽ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്7500 പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷ ക്രമീകരണത്തിൻ്റെ ഭാഗമായി ടൂർണമെൻ്റിന് ഒരു കോടിയുടെ ഇൻഷൂറൻ സ് പരിരക്ഷയും ഒരുക്കിയിട്ടുണ്ട്. സീസൺ ടിക്കറ്റ് എടുത്തവർക്ക് മാത്രമായി പ്രത്യേകം നറുക്കെടുപ്പ് നടക്കും ഭാഗ്യശാലികളായ രണ്ട് പേർക്ക് ഒന്നാം സമ്മാനമായി ഇലക്ട്രിക്ക് സ്കൂട്ടറും,രണ്ടാം സമ്മാനമായി എൽ.ഇ.ഡി ടി.വിയും ലഭിക്കും
ചാലിശേരി സി.എസ്.എ ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഇന്ന് തുടക്കം
