പുന്നയൂര്‍ക്കുളം:ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി വാര്‍ഷികം ഇന്നും നാളെയും ആഘോഷിക്കും. സാംസ്‌കാരിക സമ്മേളനം ഇന്ന് 6.30 നു നടന്‍ സുനില്‍ സുഗദ ഉദ്ഘാടനം ചെയ്യും. വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനു മുഖ്യാതിഥിയാകും. വിവിധ മേഖലയിലെ പ്രതിഭകളെ ആദരിക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. തിങ്കള്‍ രാത്രി 7 നു സിനിമാ പിന്നണി ഗായിക ദുര്‍ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേളയും നടക്കും.
ക്രിയേറ്റീവ് സാംസ്‌കാരിക വേദി വാര്‍ഷികം
