വടക്കേക്കാട്:ബാലഗോകുലം വടക്കേക്കാട് ശ്രീകൃഷ്ണജയന്തി ബാലദിനം ആഘോഷിച്ചു.വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ശോഭയാത്രകൾ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭയാത്രയായി മൂന്നാംകല്ല് മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.”ഗ്രാമം തണലൊരുക്കട്ടെ” “ബാല്യം സഫലമാവട്ടെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തിയ ഗോഭയാത്രയിൽ രാധ കൃഷ്ണവേഷധാരികൾ, ഗോപിക നൃത്തം,നിശ്ചലദൃശ്യങ്ങൾ എന്നിവ അണിനിരുന്നു ബാലഗോകുലം താലുക്ക് ട്രഷറർ വി.ആർ ജിതേഷ്, സ്വാഗത സംഘം അദ്ധ്യഷൻ കെ. കെ ഹരിദാസ് , പി. എൻ മുരളീധരൻ, കെ. പ്രവീൺ,പ്രജീഷ് മടപ്പാട്ടിൽ, വി.എം ശ്രീകുട്ടൻ,കെ.കെ രഞ്ജിത്ത് എന്നിവർ നേതൃത്വം നല്കി
ബാലഗോകുലം വടക്കേക്കാട് മണ്ഡലം ശ്രീകൃഷ്ണജയന്തി ബാലദിനം ആഘോഷിച്ചു.
