വടക്കേക്കാട് സ്ഥാനാർത്ഥിയുടെ വീടിന് നേരെ അക്രമം നടത്തിയതായി പരാതി

വടക്കേക്കാട് : ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർത്ഥി വി ജെ ബാബു വിൻ്റെ വീടിന് നേരെയാണ് അക്രമം. സംഭവം നടക്കുമ്പോൾ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് റിസൾട്ട് വന്നതിനു ശേഷമാണ് അക്രമം. രാവിലെ സ്ത്രീകൾ അടങ്ങുന്ന സംഘം എത്തി ചെടി ചട്ടിയും മറ്റും തകർത്തതായി പറയുന്നു.വൈകിട്ട് ബൈക്കിൽ എത്തിയ സംഘം വീടിൻ്റെ മതിൽ കെട്ടിനകത്തേക്ക് പടക്കം എറിയുകയും മുദ്രവാക്യം വിളിച്ച് ഭീകരാന്തരീഷം സൃഷ്ടിച്ചതായും  പരാതിയിൽ പറയുന്നു. യു ഡി എഫ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് കാട്ടി ബാബു വടക്കേക്കാട് പൊലീസിൽ പരാതി നല്കി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *