ഗുരുവായൂരിൽ മാരകായുധങ്ങൾ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ:മാരകായുധങ്ങളായ അഞ്ച് കത്തികളും കൈമഴുവും ഇടിക്കട്ടയും മറ്റും വീട്ടിൽ സൂക്ഷിച്ചതിന് യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ, നെൻമിനി കരുവാൻ പടിയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോലോത്തുമ്പറമ്പ് വീട്ടിൽ ഷെഫീഖ്( 33)നെയാണ് ഗുരുവായൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഷെഫീക്ക് വീടിനുള്ളിൽ മാരകായുധങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 21 ന് രാത്രി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. അന്വേഷണ സംഘത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കിഷോർ, ബിനുമോൻ, ലാൽ ബഹദൂർ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സന്തീഷ് കുമാർ, സിദ്ദിഖ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *