പെരുമ്പിലാവ്: തിപ്പിലശ്ശേരി കോടതിപ്പടിയിൽ സഹോദരിയെ കത്തിയെടുത്ത് കുത്തിയ യുവാവ് ആത്മഹത്യ ചെയ്തു. മനോവിഷമത്തിൽ ഇരുവരുടെയും പിതാവ് മരിച്ചു.തിപ്പിലശ്ശേരി കോടതിപ്പടി സ്വദേശി മടപ്പാട്ടുപറമ്പിൽ കുഞ്ഞുമോനാണ് ( 52 ) ആണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചത്. മരണവിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് അസുഖ ബാധിതനായ അബൂബക്കർ (85) മരിച്ചത്.കുഞ്ഞുമോന്റെ സഹോദരി ഹസീനക്കാണ് കുത്തേറ്റത്. സഹോദരങ്ങളായ ഇരുവരും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നതായി പറയുന്നു. ഇന്ന് രാവിലെ 6 മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. ഇതോടെ സഹോദരങ്ങളായ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത ഹസീനയെ കുത്തുകയുമായിരുന്നു വെന്ന് പറയുന്നു.കുഞ്ഞുമോന്റെ ആക്രമണത്തിൽ ചെവിക്ക് പുറകിൽ പരിക്കേറ്റ ഹസീന പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഹസീനയെ കുത്തിയ മനോവിഷമത്തിൽ തറവാട് വീടിന് പുറകുവശത്തെ മരത്തിൽ കയറി സഹോദരൻ ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ. സംഭവത്തെ തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ പോളിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Related Posts
അഭിമാനം… ഇന്ത്യൻസൈന്യം;ഒറ്റ രാത്രി കൊണ്ട് ബെയ്ലി പാലം സജ്ജം
- Ramesh Chembil
- August 1, 2024
- 0
വയനാട്:വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ തകർന്ന പാലത്തിനു പകരം ബെയ്ലി പാലം സജ്ജം. ഇന്ത്യൻ സൈന്യം 25 മണിക്കൂറിനുള്ളിൽ യുദ്ധകാല അടിസ്ഥാനത്തിൽ വിശ്രമമില്ലാതെയാണ് പാലം പണിതത്. ഇനി ബെയ്ലി പാലത്തിലൂടെ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കും.190 […]
പുല്ലുകൾക്കിടയിൽ മദ്യം സൂക്ഷിച്ച് വച്ച് വില്പന; പെങ്ങാമുക്ക് സ്വദേശി അറസ്റ്റിൽ
- Ramesh Chembil
- November 22, 2023
- 0
കുന്നംകുളം: പുല്ലുകൾക്കിടയിൽ മദ്യക്കുപ്പികൾ സൂക്ഷിച്ചുവച്ച് അനധികൃത മദ്യ വില്പന നടത്തിയ സംഭവത്തിൽ പെങ്ങാമുക്ക് സ്വദേശിയെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം പിടികൂടി.പെങ്ങാമുക്ക് സ്വദേശി മേനോത്ത് വീട്ടിൽ സുരേഷി (47) നെയാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് […]
മർച്ചൻ്റസ് അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാര വിതരണം
- Ramesh Chembil
- June 23, 2024
- 0
വടക്കേക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ഞൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് പൂങ്ങാട്ട് മാധവൻ അധ്യക്ഷത വഹിച്ച […]
