കുന്നംകുളം: വാഹന പരിശോധനയ്ക്കിടെ
അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.ആർത്താറ്റ് മുണ്ടന്തറ സതീഷ്(29) ആണ് അറസ്റ്റിലായത്.
തൃശൂർ എക്സൈസ്
ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്ത്വത്തിൽ കുന്ദംകുളം അഞ്ഞൂരിൽ വെച്ച് വാഹന പരിശോധനയിലാണ്
അരകിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.അസി.
എക്സൈസ് ഇൻസ്പെക്ടർ ശിവശങ്കരൻ, പ്രിവന്റീവ് ഓഫീസർ എസി ജോസഫ്, പ്രിവന്റീവ് ഓഫീസർ, സിദ്ധാർത്ഥൻ,സിവിൽ എക്സൈസ് ഓഫീസർ ലത്തീഫ്,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അരുണ, നിവ്യ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
