വടക്കേക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ഞൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് പൂങ്ങാട്ട് മാധവൻ അധ്യക്ഷത വഹിച്ച ചടങ്ങ് യൂണിറ്റ് പ്രസിഡന്റ് ലിയോൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി രാജീവ്
ചെരക്കാപുള്ളി,ട്രഷറർ രാജു വാഴപ്പള്ളി ഭരണസമിതി അംഗം ഷംസുദ്ദീൻ തുടങ്ങിയവർ വിദ്യാർത്ഥികളെ മൊമന്റോയു കാഷ് അവാർഡും നല്കി ആദരിച്ചു.തുടർന്ന് മധുര വിതരണവും നടന്നു.ഷബീർ,ബാബു,ഷാജു,ക്ലമെന്റ്,ഷാജി, പ്രസാദ്,സണ്ണി,സുനിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
മർച്ചൻ്റസ് അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാര വിതരണം
