അഭിമാനം… ഇന്ത്യൻസൈന്യം;ഒറ്റ രാത്രി കൊണ്ട് ബെയ്ലി പാലം സജ്ജം

വയനാട്:വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ തകർന്ന പാലത്തിനു പകരം ബെയ്ലി പാലം സജ്ജം. ഇന്ത്യൻ സൈന്യം 25 മണിക്കൂറിനുള്ളിൽ യുദ്ധകാല അടിസ്ഥാനത്തിൽ വിശ്രമമില്ലാതെയാണ് പാലം പണിതത്. ഇനി ബെയ്ലി പാലത്തിലൂടെ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കും.190 അടി നീളമുള്ള പാലത്തിൽ 24 Sൺ ഭാരം കയറ്റാൻ കഴിയും. ആംബുലൻസ്, ട്രക്ക് പോലത്തെ വലിയ വാഹനങ്ങൾക്ക് കടന്നു പോകാനും കഴിയുന്ന തരത്തിലാണ് പാലത്തിൻ്റെ നിർമ്മാണം. രക്ഷാപ്രവർത്തനം കഴിഞ്ഞാലും പുതിയ പാലം നിർമ്മിക്കുന്നത് വരെ പാലം നിലനിർത്താനാണ് സൈന്യത്തിൻ്റെ തീരുമാനം.ഇന്ത്യൻ ആർമിയുടെ മദ്രാസ് റജിമെൻ്റാണ് പാലം നിർമ്മിച്ചത്

Leave a Reply

Your email address will not be published. Required fields are marked *