പുന്നയൂര്‍ക്കുളം: ആറ്റപുറം സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിനു അതിരൂപത ചാന്‍സലര്‍ ഫാ.ഡൊമനിക് തലക്കോടന്‍ കൊടിയേറ്റി. തിരുനാള്‍ സപ്ലിമെന്റ് പ്രകാശനവും നടന്നു. 12,13,14 ദിവസങ്ങളിലാണ് തിരുനാള്‍.
ഇടവക ദിനമായ 12 നു വൈകിട്ട് 5 നു ദീപാലങ്കാരം വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനു സ്വിച്ച് ഓണ്‍ ചെയ്യും. പൊതുസമ്മേളനം, പ്രവാസി കൂട്ടായ്മയുടെ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം എന്നിവ നടക്കും.13 നു രാവിലെ അമ്പ് വള എഴുന്നള്ളിപ്പ്, രാത്രി സമാപനം, തുടര്‍ന്ന് ബാന്‍ഡ് സെറ്റ് ടീമുകളുടെ ഫ്യൂഷന്‍. തിരുനാള്‍ ദിവസമായ ഞായറാഴ്ച ദിവ്യബലിക്ക് വികാരി ഡെന്നീസ് മാറോക്കിയും പാട്ടുകുര്‍ബാനയ്ക്ക് അതിരൂപത വികാരി ജനറല്‍ ഫാ.ജോസ് കോനിക്കരയും കാര്‍മികനാകും. ഫാ.ജോസ് ചിറപ്പണത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം. വൈകിട്ട് 6.30 ന് കൊച്ചിന്‍ നവദര്‍ശനയുടെ ഗാനമേളയും അരങ്ങേറുമെന്ന് ബാബു എടക്കളത്തൂര്‍, ജോഷിചൊവ്വല്ലൂര്‍,എം.കെ.കുരിയാക്കോസ്, ബെന്നി എടക്കളത്തൂര്‍,
വര്‍ഗീസ് കൊമ്പന്‍ എന്നിവര്‍ അറിയിച്ചു
ദൃശ്യങ്ങൾ കാണാം…
