കാരുണ്യത്തിൻ്റെ കരുതലും സ്പർശവുമായി കരുണ കുടുംബ സംഗമം

ഗുരുവായൂർ: കാരുണ്യത്തിൻ്റെ സ്പർശവും കരുതലുമായി കരുണയുടെ വിഷു, റംസാൻ,ഈസ്റ്റർ സംഗമവും അമ്മമാർക്കുള്ള പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണം നടന്നു.ഗുരുവായൂർ മാതാ ഹാളിൽ നടന്ന സംഗമം
എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ പ്രസിഡൻ്റും രാധാകൃഷ്ണ കുറീസ് ചെയർമാനുമായ പി.എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.കരുണ ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വടാശ്ശേരി ബിസിനസ്സ് ഗ്രൂപ്പ് സ്ഥാപകൻ ബാലചന്ദ്രൻ വടാശ്ശേരി മുഖ്യ അതിഥിയായിരുന്നു. ചാവക്കാട്  സർക്കിൾ ഇൻസ്പെക്ടർ എ. പ്രതാപ് പുരസ്കാര വിതരണം നടത്തി. ചന്ദ്രശേഖരൻ പുതുശ്ശേരി, ശശി കേച്ചേരി, തമ്പാൻ,ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.കരുണയുടെ നൂറോളം അമ്മമാർക്കുള്ള പെൻഷൻ വിതരണവുംഭക്ഷ്യ കിറ്റ് വിതരണവും ഫാരിദ ഹംസ നിർവഹിച്ചു.തുടർന്ന് ശശീന്ദ്രൻ ചൊവ്വല്ലൂർ, ഭാസ്കരൻ മുക്കോല,കുമാർ കുന്നംകുളം എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള സംഗമത്തിനു കൊഴുപ്പേകി.അമ്മമാർക്ക് വിഷു സദ്യയും ഒരുക്കിയിരുന്നു.കെ.കെ. ബക്കർ സ്വാഗതവും സോമസുന്ദരൻ പിള്ള നന്ദിയും പറഞ്ഞു.വേണു പ്രാരത്ത്, ഡേവിസ് ചുങ്കത്ത്,സാജിത മൊയ്നുദ്ദീൻ,ഗീതാ സുരേഷ് ,മഞ്ജു രവീന്ദ്രൻ, സുബ്ബൈദ,കാർത്തികേയൻ, ഷിജു ഭാസ്കർ ,അക്ബർ, മമ്മുട്ടി,ഗിരീഷ് പാലിയത്ത്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി

ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *